കാസര്‍കോട് : ഗുണ്ടകളെ ഉപയോഗിച്ച് മദ്രസ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കണമെന്നും മദ്രസക്ക് നേരെയുള്ള അക്രമം അനിസ്ലാമികമെന്നും എസ്.കെ.എസ്.എസ്.എഫ്. സുന്നിയില്‍ നിന്നും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. ഇത്തരം ഇസ്ലാമിക പ്രവര്‍ത്തനങ്ങളെ സമൂഹം തിരിച്ചറിയണമെന്നും അക്രമത്തില്‍ പ്രതിഷേധിക്കുന്നുവെന്നും ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പത്രക്കുറിപ്പില്‍ പറഞ്ഞു.
1987 മുതല്‍ സമസ്തയുടെ സിലബസ് പഠിപ്പിക്കുകയും 2000 ത്തോടു കൂടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുകയും ചെയ്ത ഊജംപാടി മദ്രസ ചില രാഷ്ട്രീയ ഗുണ്ടകളും നിരവധി കേസിലെ പ്രതികളുമായ പള്ളങ്കോട് അബ്ദുല്‍ അസീസ്, കുഞ്ഞിപ്പ, അന്‍വര്‍ശുഹൈബ്, ഇയാസ്, കൊട്യാടിയിലെ ശാഹുല്‍ ഹമീദ്, പള്ളത്തൂരിലെ അബ്ദുല്‍ ശമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ വടിവാള്‍, കത്തി മുതലായ മാരകായുധമായി സമസ്ത മദ്രസാ പരിസരത്ത് വരികയും മറു വിഭാഗത്തിന്റെ ബോര്‍ഡു സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച അന്വേഷിക്കാന്‍ പോയ ജമാഅത്ത് സെക്രട്ടറി ബി. യൂസുഫ്, എസ്.കെ.എസ്.എസ്.എഫ് ജില്ലാട്രഷററും ഊജംപാടി രിഫായി മസ്ജിദ് വൈസ്പ്രസിഡുമായ ഹാഷിം ദാരിമി ദേലംപാടി, പ്രവരത്തകന്മാരായ ജുനൈദ്, മൂസാന്‍, ഇഹ്‌സാന്‍ എന്നിവരെ വധിക്കാന്‍ ശ്രമിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പ് പള്ളങ്കോട് വെച്ച് നടന്ന കാന്തപുരം വിഭാഗത്തിന്റെ പരിപാടിക്ക് ശേഷം പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, റഫീഖ് സഅദി ദേലംപാടി, ചെരുമ്പ ഖത്തീബ് ഹസന്‍ സഅദി, തളങ്കര കുന്നില്‍ മുഹമമദ് മദനി ഇവരുടെ നേതൃത്വത്തി ല്‍ നടന്ന ഗൂഢാലോചനയുടെ മറവിലാണ് ഇത് നടന്ന താണെന്നും ഇത്തരക്കാരെ മഹല്ലിന്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ഇവരുടെ നേതൃത്വത്തില്‍ മഹല്ല് നേതൃത്വം കൊണ്ട് പോകുന്നത് പുനരാലോചന നടത്തണമെന്നും എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
പരിക്കറ്റു ആശുപത്രിയില്‍ കഴിയുന്ന ജില്ലാ ട്രഷററടക്കമുള്ള സുന്നീ പ്രവര്‍ത്തകരെ സമസ്ത പ്രസിഡന്റ് ത്വാഖാ അഹ്മദ് മൗലവി, ജനസെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എസ് വൈഎസ് പ്രസിഡന്റ് എംഎ ഖാസിം മുസ്‌ലിയാര്‍, സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ,സാലൂദ് നിസാമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പട്ന്ന, ഹാരിസ് ദാരിമി ബെദിര എന്നിവര്‍ സന്ദര്‍ശിച്ചു.
- Secretary, SKSSF Kasaragod Distict Committee