ജനാസ നിസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് പെരുവള്ളൂര്‍ യതീംഖാനയില്‍
ഒ.കെ അര്‍മിയാഅ് മുസ്‌ലിയാര്‍ |
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ മെമ്പര്‍ ഒ.കെ അര്‍മിയാഅ് മുസ്‌ലിയാര്‍ (79)വഫാതായി . മലപ്പുറം ജില്ലയിലെ കൂനൂള്‍മാട് സ്വദേശിയാണ്. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂനൂള്‍മാട്, ആല്‍പറമ്പ്, സ്രാമ്പ്യ ബസാര്‍, കടക്കാട്ടേരി, ഈത്തച്ചിറ, വരുത്തിക്കോട്, കരിപ്പൂര്‍ കടക്കൂട്ടീരിമാട്, കുമ്മിണിപ്പറമ്പ്, കരിപ്പൂര്‍ ചോലമാട്, കരിപ്പൂര്‍ മുക്കൂറ്റിപ്പറമ്പ്, പുതുപ്പള്ളി എന്നിവിടങ്ങളില്‍ ഖാസിയായി സേവനമനുഷ്ഠിച്ചിരുന്നു.
കരിപ്പൂര്‍ പുന്നത്ത്, കുളത്തൂര്‍ പുതുപ്പള്ളി, കിഴിശ്ശേരി, കാരത്തൂര്‍, ചമ്രവട്ടം എന്നിവിടങ്ങളില്‍ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഒറ്റകത്ത് കുഴിക്കാട്ടില്‍ രായിന്‍കുട്ടി ഹാജിയുടെയും തായുമ്മയുടെയും മകനായി 1935ല്‍ പറപ്പൂര്‍ ഇരിങ്ങല്ലൂരിലാണ് ജനനം. ഫാത്തിമ ഹജ്ജുമ്മയാണ് ഭാര്യ.
ഒ.കെ അര്‍മിയാഅ് ഉസ്താദ്-ഫയൽ ഫോട്ടോസ് |
വഹിച്ച സ്ഥാനങ്ങള്‍-പ്രിന്‍സിപ്പാള്‍ ജാമിഅ ബദ്‌രിയ്യ അറബിക് കോളജ് കാരത്തൂര്‍, ജന.സെക്രട്ടറി തന്‍വീറുല്‍ ഇസ്‌ലാം ഓര്‍ഫനേജ്, മാനേജര്‍ തന്‍വീറുല്‍ ഇസ്‌ലാം യു.പി സ്‌കൂള്‍. മയ്യത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് പെരുവള്ളൂര്‍ തന്‍വീറുല്‍ ഇസ്‌ലാം യതീംഖാനയില്‍(കടപ്പാട് :സുപ്രഭാതം -Online Edition ).