തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ പൊതു വിദ്യാഭ്യാസ സംരഭമായ സെന്റര്‍ ഫോര്‍ പബ്ലിക്ക് എജുക്കേഷന്‍ ആന്‍ഡ് ട്രൈനിംഗ് സെന്ററിന് (CPET) കീഴില്‍ മഹല്ലുകളില്‍ സേവനം അനുഷ്ഠിക്കുന്ന ഇമാമുമാര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ഇമാം കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മഹല്ലുകളില്‍ ഇമാം, ഖത്തീബ് ആയി 2 വര്‍ഷമായി സേവനം ചെയ്ത് കൊണ്ടിരിക്കുന്ന ഇമാമുമാര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. നേതൃഗുണ പരിശീലനം, മന:ശാസ്ത്ര പഠനം, മഹല്ല് പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയ മാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രാവീണ്യം നല്‍കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. 2014 ആഗസ്റ്റ് 16 വൈകുന്നേരം 5 മണിക്ക് മുമ്പ് പൂരിപ്പിച്ച അപേക്ഷാ ഫോം ദാറുല്‍ ഹുദാ ഓഫീസില്‍ എത്തിക്കേണ്ടതാണ്. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും ദാറുല്‍ ഹുദാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍ക്ക് 9544592613 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Darul Huda Islamic University