മലയമ്മ അബൂബക്കര്‍ ബാഖവി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു |
കണ്ണൂര്‍ : സ്വര്‍ഗസരണിയിലേക്ക് നീതിസാരത്തോടെ എന്ന പ്രമേയവുമായി SKSSF കണ്ണൂര്‍ ജില്ലാ റമസാന്‍ കാമ്പയിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം പുറവൂരില്‍ എസ് വൈ. എസ് സംസ്ഥാന വൈസ്പ്രസിഡന്‍റ് മലയമ്മ അബൂബക്കര്‍ ബാഖവി നിര്‍വഹിച്ചു. അബ്ദുസലാം ദാരിമി കിണവക്കല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ഫത്താഹ് ദാരിമി ഹൈത്തമി മുഖ്യ പ്രഭാഷണം നടത്തി. എസ്. കെ. ഹംസ ഹാജി ഉപഹാര സമര്‍പ്പണവും സാബിത്ത് ഹാജി കാഷ് അവാര്‍ഡ് വിതരണവും നടത്തി. മഹമൂദ് ഹാജി, ഹാരിസ് എടവച്ചാല്‍, ശമീര്‍ചെറുവത്തല പ്രസംഗിച്ചു. അബ്ദുലത്തീഫ്പന്നിയൂര്‍ സ്വാഗതവും റാഫിപുറവൂര്‍ നന്ദിയും പറഞ്ഞു. റംസാന്‍ കാമ്പയിന്റെ ഭാഗമായി പ്രഭാഷണസദസ്സുകൾ, ഖുര്‍ആന്‍ മെസ്സേജ് പ്രോഗ്രാം, ഇഫ്താര്‍ സംഗമം, റിലീഫ് വിതരണം, ഖത്മുല്‍ ഖുര്‍ആന്‍ മജ്ലിസ്, ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ, ക്വിസ് മല്‍സരം, ഇഅ്തികാഫ് ജല്‍സ, സിയാറത്ത്, ബദര്‍അനുസ്മരണം, സക്കാത്ത് സെമിനാര്‍ തുടങ്ങിയ പരിപാടികൾനടക്കുമെന്ന് ജില്ലാകമ്മിററി അറിയിച്ചു.
- latheef panniyoor