തേഞ്ഞിപ്പലം : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംസ്ഥാന ഭാരവാഹികളായി സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട് (പ്രസിഡണ്ട്), ടി.മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.കെ.ഇബ്രാഹീം മുസ്‌ലിയാര്‍ എളേറ്റില്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ചെമ്മാട് (ജനറല്‍ സെക്രട്ടറി), എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്, കെ.ടി. ഹുസൈന്‍കുട്ടി മൗലവി മലപ്പുറം (ജോയിന്റ് സെക്രട്ടറിമാര്‍), എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ കംബ്ലക്കാട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ ചെയര്‍മാനും, എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ ഡെപ്യൂട്ടി ചെയര്‍മാനും ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സെക്രട്ടറിയുമായി മുഅല്ലിം ക്ഷേമനിധി കമ്മിറ്റിയും, പരീക്ഷാ ബോര്‍ഡ്, മുഅല്ലിം പബ്ലിഷിംഗ് ബ്യൂറോ, തദ്‌രീബ്-അധ്യാപന ശാക്തീകരണ കോര്‍ കമ്മിറ്റി, ഓഫീസ്, പ്രസ്സ് പരിശോധന, വനിതാ ശരീഅത്ത് കോളേജ്, കലാസാഹിത്യമേളാ സബ് സമിതികളും കുടുംബം, കുരുന്നുകള്‍, അല്‍ മുഅല്ലിം മാസിക പത്രാധിപസമിതി തുടങ്ങിയവയും പുനസംഘടിപ്പിച്ചു.
ചേളാരി മുഅല്ലിം പ്രസ്സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് കൗണ്‍സില്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, ടി.പി. അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ഒ.എം. ശരീഫ് ദാരിമി കോട്ടയം, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, പി.ടി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തൃശൂര്‍, സയ്യിദ് ഹംസക്കോയ തങ്ങള്‍ ദാരിമി ലക്ഷദ്വീപ്, സലാം ദാരിമി മുക്കം, അബ്ദുല്‍ ഖാദര്‍ ഖാസിമി മലപ്പുറം വെസ്റ്റ്, ടി.പി.അലി ഫൈസി കാസര്‍കോഡ്, എ.എം. ശരീഫ് ദാരിമി നീലഗിരി, കെ.എല്‍. ഉമര്‍ ദാരിമി ദക്ഷിണ കന്നഡ, കെ.എഛ്. അബ്ദുസ്സമദ് ദാരിമി എറണാകുളം, എം.എസ്. ഹാശിം ബാഖവി ഇടുക്കി, പി. ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, ടി.എ.ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ എന്നിവര്‍ സംസാരിച്ചു. മാനേജര്‍ എം.അബൂബക്ര്‍ മൗലവി സ്വാഗതവും കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen