ചേളാരി : സമൂഹത്തിന്റെ മുഴുവന്‍ ഉത്തരവാദിത്ത്വമായി കണക്കാക്കേണ്ട അനാഥകളെ പരിഹാസ്യരാക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ല. മനുഷ്യക്കടത്തുപോലുള്ള പ്രയോഗവും, കേസും, അറസ്റ്റും, ചര്‍ച്ചകളും നല്ലനടപടിയായില്ല. അടിയന്തിരമായി ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ടു പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന് സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട് കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കൊട്ടപുറം അബ്ദുല്ല മാസ്റ്റര്‍ പ്രസ്താവിച്ചു.
- Samasthalayam Chelari