മുക്കം : മുക്കം മുസ്ലിം അനാഥാലയത്തിലെ അന്തേവാസികളുടെ പേരില്‍ സര്‍ക്കാര്‍ ഗ്രാന്റ് അനധികൃതമായി തട്ടിയെടുത്തു എന്ന ആരോപണം പൂര്‍ണ്ണമായും വാസ്തവ വിരുദ്ധമാണ്. 2010-11, 2011-12 എന്നീ വര്‍ഷങ്ങളില്‍ മൊത്തമായി 32,76,408/- രൂപ ഗ്രാന്റ് ലഭിച്ചിരുന്നു. കോഴിക്കോട് ജില്ലാ പാഞ്ചായത്ത് പാസ്സാക്കിയ പ്രകാരം സാമൂഹ്യനീതി വകുപ്പ് അനുവദിച്ച ഫണ്ട് 2012-13 ല്‍ നടന്ന ലോക്കല്‍ ഫണ്ട് ഓഡിറ്റ് പ്രകാരം അന്യസംസ്ഥാന അന്തേവാസികള്‍ക്ക് ഗ്രാന്റ് നല്‍കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിക്കുകയും അധികമായി തന്ന 35,57,143/- രൂപ 2012-13 വര്‍ഷത്തെ അര്‍ഹതപ്പെട്ട ഗ്രാന്റില്‍ നിന്ന് തിരിച്ച് പിടിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത സംഖ്യ കഴിച്ച് ചെക്ക് നമ്പര്‍ : 867055 പ്രകാരം സാമൂഹ്യ നീതി വകുപ്പ് 2,19,265/- രൂപയാണ് അനുവദിച്ചിട്ടുള്ളത്. വസ്തുത ഇതായിരിക്കെ സ്ഥാപനത്തെ പൊതുജന സമൂഹത്തില്‍ അവമധിച്ച് കാണിക്കാന്‍ ചില മാധ്യമങ്ങള്‍ കാണിക്കുന്ന ശ്രമം ഹീനവും നീചവുമാണ്. പൊതുജനങ്ങള്‍ ഇതില്‍ വഞ്ചിതരാവരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എന്ന്,
വി. മുഹമ്മദ് മോന്‍ഹാജി, വൈസ് പ്രസിഡന്റ്, എം.എം.ഒ. കമ്മിറ്റി മുക്കം.
- SKSSF STATE COMMITTEE