പാനൂര്‍ : ഇസ്‌ലാം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാമുഖ്യം നല്‍കിയ മതമാണെന്നും സഹജീവി സ്‌നേഹം ഇസ്‌ലാമിന്റെ പ്രാഖ്യാപിത ലക്ഷ്യമാണെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. SYS സംസ്ഥാന കമ്മിറ്റിയുടെ 60ാം വാര്‍ഷിക സമ്മേളനത്തില്‍ പ്രഖ്യാപിച്ച 'മന്‍സില്‍ തൈ്വബ' ഭവന പദ്ധതിയില്‍ ഉള്‍പെടുത്തിയ കടവത്തൂര്‍ ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ പ്രഥമ വീടിന്റെ ശിലാസ്ഥാപനം കര്‍മ്മം കടവത്തൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. യുവാക്കള്‍ തങ്ങളുടെ യുവത്വവും സമ്പത്തും സാമൂഹിക നന്മക്ക് വേണ്ടി ചിലവഴിക്കാന്‍ തയ്യാറാവണമെന്നും ജാതിമത ചിന്തകള്‍ക്കപ്പുറം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും സഹായിക്കാന്‍ സമുദായം മുന്നോട്ട് വരണമെന്ന് തങ്ങള്‍ പറഞ്ഞു.
മലയമ്മ അബൂബക്കര്‍ ബാഖവി അദ്ധ്യക്ഷത വഹിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. SYS സമ്മേളനത്തിന്റെ ഉപഹാരമായി സമര്‍പ്പിക്കപ്പെടുന്ന പദ്ധതിയാണ് ''മന്‍സ്വില്‍ തൈ്വബ'' ഭവന പദ്ധതിയെന്നും സമുദായത്തിലെ അശരണരെ സഹായിക്കാന്‍ സാമൂഹത്തിലെ സമ്പന്നര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. നന്മയിലുള്ള പരസ്പര സഹകരണവും തിന്മയോടുള്ള നിസ്സഹകരണവുമാണ് ഇസ്‌ലാമിന്റെ മുഖമുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബറില്‍ നടക്കുന്ന SKSSF ജില്ലാ സമ്മേളന പ്രഖ്യാപനം തങ്ങള്‍ നടത്തി.
ഭവന നിര്‍മ്മാണത്തിനുള്ള ഫണ്ട് ഫുഡ് കോര്‍പ്പറേഷന്‍ പ്രോസസിംഗ് ടാസ്‌ക് ഫോര്‍സ് ഇന്ത്യ വൈസ് ചെയര്‍മാന്‍ അരയാകണ്ടി അഷ്‌റഫില്‍നിന്നും കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഏറ്റ് വാങ്ങി നിര്‍വഹിച്ചു. കേരള കൃഷി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. പി. മോഹനന്‍ ഉപഹാര സമര്‍പ്പണം നടത്തി. കെ. എം. സൂപ്പി, പി. പി. ഉമര്‍ മുസ്‌ലിയാര്‍, ടി. എസ്. ഇബ്‌റാഹിം മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, മുഹമ്മദ് രാമന്തളി, സലാം ദാരിമി കിണവക്കല്‍ പറമ്പത്ത് അബ്ദുറഹ്മാന്‍ ഫൈസി, പി. പി. മുഹമ്മദ് കുഞ്ഞി, പാലത്തയ് മൊയ്തു ഹാജി, കെ.ടി അബ്ദുല്‍ ഖാദര്‍, എ. കെ. അബ്ദുല്‍ ബാഖവി, എസ്. കെ. ഹംസ ഹാജി, ഉമര്‍ നദ്‌വി, സമീര്‍ സഖാഫി പുല്ലൂക്കര, കെ. പി. അംജദ് ഫൈസി, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, കെ. കെ. സൂപ്പിഹാജി, ആര്‍. വി. അബ്ബാസ് ദാരിമി, എ. പി. ഇസ്മായില്‍, എം. ഗഫൂര്‍, ആര്‍.വി. അബൂബക്കര്‍ യമാനി, മൂലശ്ശേരി കുഞ്ഞമ്മദ് ഹാജി, ഒ. പി. സവാദ്, മഹ്മൂദ് പറമ്പത്ത്, വി. പി. അഹമ്മദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.
- Sysstate Kerala
- Sysstate Kerala