SKIC കാളമ്പാടി ഉസ്താദ് പുരസ്‌ക്കാരം പ്രൊഫസര്‍ അബ്ദുല്‍ ഹമീദ് ഫൈസിക്ക്

റിയാദ് : മതപ്രബോധന രംഗത്തെ ധീരവും ന്യൂതനവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിററി ഏര്‍പ്പെടുത്തിയ ശൈഖുനാ കാളമ്പാടി ഉസ്താദ് പുരസ്‌ക്കാരത്തിന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെ തെരെഞ്ഞെടുത്തു. ഒരുലക്ഷം രൂപയും ഷീല്‍ഡുമാണ് അവാര്‍ഡ്ഫെബ്രുവരിയില്‍ കാസര്‍കോഡ് വെച്ച് നടക്കുന്ന എസ് വൈ എസ് സംസ്ഥാന സമ്മേളനത്തില്‍ വെച്ച് ഇത് നല്‍കുകും. ബാബരി മസ്ജിന്റെ തകര്‍ച്ചയെ തുടര്‍ന്ന് കേരളീയ മുസ്‌ലിം യുവതയെ അരാജകത്വത്തിലേക്കും തീവ്രവാദത്തിലേക്കും നയിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ നാവും തൂലികയും ഫൈസി ശക്മായി ഉപയോഗിച്ചു. അദ്ദേഹം എഴുതിയ 'എന്‍ ഡി എഫ് എതിപ്പ് എന്ത് കൊണ്ട്' എന്ന പുസ്തകം ഈ രംഗത്തെ ആധികാരിക പഠനമാണ്. മുജാഹിദ് പ്രസ്താനത്തിലുണ്ടായ ജിന്ന് വിവാദവും തൗഹീദിന്റെ പേരിലുളള അഭിപ്രായവ്യത്യാസങ്ങളും ആദ്യകാലങ്ങളില്‍ അവര്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് പൊതുസമൂഹ ശ്രദ്ധയില്‍ ആദ്യം കൊണ്ടു വന്നത് ഫൈസിയാണ്. ജീര്‍ണക്കെതിരെ ജിഹാദ് എന്ന കാമ്പയിനിലൂടെ 
 കഴിഞ്ഞ കാലത്തും, വ്യാജകേശത്തിനെതിരെ വര്‍ത്തമാനത്തിലും ഫൈസി നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും, സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ ഭംഗിയായി അവതരിപ്പിക്കുന്നതിലും അവക്കെതിരായ വാദഗതികളെ പ്രതിരോധിക്കുന്നതിലും നടത്തുന്ന പ്രവര്‍ത്തനങ്ങളും മാതൃകപരവും സമൂഹത്തെ ജീര്‍ണതകളില്‍ നിന്ന് രക്ഷിക്കാനുതകുന്നതുമാണന്നും പളളികളോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് നിസ്‌ക്കാര സൗകര്യമൊരുക്കുക പോലെയുളള കാര്യങ്ങളില്‍ നടത്തുന്ന സാന്ദര്‍ഭീകമായ ഉണര്‍ത്തലുകള്‍ അഭിനന്ദനാഹമാണെന്നും അബ്ദുല്‍ ഹമീദ് ഫൈസി അടക്കമുളള പണ്ഡിതനിരയുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിരുന്നില്ലങ്കില്‍ വ്യാജകേശ കേന്ദ്രം ഒരുചൂഷണ കേന്ദ്രമായി മാറുമായിരുന്നുവെന്നും യോഗം വിലയിരുത്തി. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, എന്‍ സി മുഹമ്മദ് കണ്ണൂര്‍ അലവിക്കുട്ടി ഒളവട്ടൂര്‍ (റിയാദ്), ഓമാനൂര്‍ മബ്ദുറഹ്മാന്‍ മൗലവി. സിദ്ദീഖ് വളമംഗലം (മക്ക), ടി എച്ച് ദാരിമി, അബ്ദുളള ഫൈസി (ജിദ്ദ) ഇബ്രാഹീം ഓമശ്ലേരി, മാഹിന്‍ വിഴിഞ്ഞം (ദമ്മാം), എന്‍ജിനിയര്‍ ഇസ്മായില്‍ ഹാജി ചാലിയം, സുലൈമാന്‍ എടവണ്ണപ്പാറ (മദീന),സഈദ് നദ്‌വി മട്ടന്നൂര്‍,അബ്ദു റഹീം മുസ്‌ലിയാര്‍ (യാമ്പു), യൂസുഫ് ഫൈസി, മുഹമ്മദ് മുസ്‌ലിയാര്‍ വെററിലപ്പാറ (ബുറൈദ), അശറഫ് മാമ്പ്ര, ബഷീര്‍ മാരേക്കാട് (ഹായില്‍), അബ്ദുല്‍ ജലീല്‍ കാശിഫി (ഖമീസ് മുശൈത്ത), സലീം അന്‍വരി (ജിസാന്‍), അബ്ദു റഹ്മാന്‍ ചാപ്പനങ്ങാടി (അബഹ) തുടങ്ങിയവര്‍ പങ്കെടുത്ത എസ് കെ ഐ സി നാഷണല്‍ കമ്മിററിയാണ് ഫൈസിയുടെ പേര്അവാര്‍ഡിനായി നിര്‍ദേശിച്ചത്.പേജിലും സ്‌റേറജിലും പ്രതിപക്ഷബഹുമാനത്തോടെ ആധികാരികമായവ മാത്രം ഉദ്ധരിക്കുന്നഫൈസി ലളിത ജീവിതത്തിലും മററും മതപ്രബോധകര്‍ക്ക് മാതൃകയാണ്. മലപ്പുറം ജില്ലയിലെ അമ്പലക്കടവ് സ്വദേശിയായ അബ്ദുല്‍ ഹമീദ് ഫൈസി ഇപ്പോള്‍ കരുവാരക്കുണ്ട് ദാറുന്നജാത്ത് അറബിക് കോളേജ് പ്രൊഫസറാണ്. പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബി കോളേജില്‍ നിന്ന് ഫൈസി ബിരുദവും കാലിക്കററ് യൂണിവേഴ്‌സിററിയില്‍ നിന്ന് അഫ്ദലുല്‍ ഉലമയും ഫാറൂഖ് റൗദത്തുല്‍ ഉലൂമില്‍ നിന്ന് അറബിയില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും അലീഗര്‍ യൂണിവേഴ്‌സിററിയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും അബ്ദുല്‍ ഹമീദ് ഫൈസി നേടിയിട്ടുണ്ട്. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഫൈസി ഇപ്പോള്‍ സത്യധാര ദൈ്വവാരിക ചീഫ് എഡിററര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി, ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു.
- Aboobacker Faizy