അബുദാബി
: ദാറുല്‍
ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി
സനദ് ദാന സമ്മേളനത്തോടനുബന്ധിച്ചു
അബുദാബി ഹാദിയ സംഘടിപ്പിക്കുന്ന
Zaad 1435 ഏകദിന
ശില്‍പശാലയുടെ ക്യാമ്പ്
രജിസ്ട്രേഷന്‍ തുടങ്ങി.
ഹാദിയ അബൂദാബി
സെക്രട്ടറി സി. മുഹമ്മദ്
ഹുദവിയില്‍ നിന്നും പാലത്തിങ്ങല്‍
അബ്ദു റഹ്മാന്‍ ഹാജി പ്രഥമ
അപേക്ഷ സ്വീകരിച്ചു.
ക്യാമ്പ്
ഫെബ്രു 07 ന്
വെള്ളി അബു ദാബി ഇന്ത്യന്‍
ഇസ്ലാമിക് സെന്‍ററില്‍
നടക്കും. തഖ്‌വിയ,
തസ്കിയ,
തന്മിയ,
തക്മില എന്നിങ്ങനെ
നാലു സെഷനുകളായി വിഭജിക്കപ്പെട്ട
പരിപാടിയില്‍ രാവിലെ ഒമ്പത്
മണിക്ക് ആരംഭിക്കുന്ന തഖ്‍വിയ
ഷെഷനില്‍ പണ്ഡിത ധര്‍മ്മം
ഒരു വിചാരപ്പെടലിന്റെ ആവശ്യകത
എന്ന വിഷയത്തില്‍ ഉസ്താദ്
തയ്യിബ് ഫൈസി പുതുപ്പറമ്പ്
ക്ലാസ്സെടുക്കുന്നു.
മത കലാലയങ്ങളില്‍
പഠിച്ച പണ്ഡിത സുഹൃത്തുക്കളുടെ
ഈ ഒത്തു കൂടലിന് ശേഷം നടക്കുന്ന
തസ്കിയ ഷെഷനില്‍ തസവ്വുഫ്
ചരിത്രവും വികാസവും എന്ന
വിഷയത്തില്‍ രകീബ് ഹുദവി
പ്രഭാഷണം നടത്തുന്നു.
മൂന്നാം സെഷന്‍
അഥവാ തന്മിയയില്‍ ഇസ്ലാമിക്
സമ്പദ് വ്യവസ്ഥ ദൈനം ദിന ജീവിത
പരിസരത്തില്‍ എന്ന വിഷയത്തില്‍
ഫൈസല്‍ നിയാസ് ഹുദവി ഖത്തര്‍
വിഷയം അവതരിപ്പിക്കുന്നു.
ശേഷം ദാറുല്‍
ഹുദ വൈസ് ചാന്‍സലര്‍ ഡോ.
ബഹാഉദ്ധീന്‍
നദ്‍വി ഉദ്ഘാടനം ചെയ്യുന്ന
തക്മില അഥവാ സമാപന സെഷനില്‍
ഇസ്ലാമിക് ദഅ്‍വത്ത് ദാറുല്‍
ഹുദ നടന്ന വഴികള്‍ എന്ന
വിഷയത്തില്‍ ഡോ. സുബൈര്‍
ഹുദവി ചേകനൂര്‍ , സിംസാറുല്‍
ഹഖ് ഹുദവി തുടങ്ങിയവര്‍
പ്രഭാഷണം നടത്തുന്നു.
രാവിലെ തുടങ്ങുന്ന
ക്യാമ്പില്‍ പങ്കെടുക്കാന്‍
ആഗ്രഹിക്കുന്നവര്‍ താഴെ
കൊടുത്ത ഫോം പൂരിപ്പിച്ചു
hadia.adhabi@gmail.com എന്ന
ഐ ഡിയിലേക്ക് അയക്കണമെന്ന്
ഹാദിയ ഭാരവാഹികള്‍ അറിയിച്ചു.
- Hadia ABU DHABI