ഉദുമ
: സുന്നി
യുവജന സംഘം 60 ാം
വാര്‍ഷിക പ്രചരണാര്‍ത്ഥം
സമസ്ത കേരള ജംഇയ്യത്തുല്‍
മുദരിസ്സീന്‍ കാസര്‍കോട്
ജില്ലാ കമ്മിറ്റി നടത്തുന്ന
ദര്‍സ് അറബി കോളേജുകളിലെ
മുദരിസ്സീന്‍ വിദ്യാര്‍ത്ഥി
ജില്ലാ സംഗമം ഫെബ്രുവരി രണ്ടാം
തീയ്യതി കുണിയയില്‍ നടക്കും.
SYS സമ്മേളനത്തോടനുബന്ധിച്ച്
സര്‍വ്വേ നടത്തുകയും പാരമ്പര്യ
ദര്‍സുകളുടെ ആവശ്യകത
പ്രതിപാദിക്കുന്ന ലഘുരേഖ
വിതരണം ചെയ്യുകയും ചെയ്യും.
പള്ളി ദര്‍സുകളുടെ
ശോചനീയവസ്ഥ പരിഹരിക്കുന്നതിന്റെ
ഭാഗമായി ജില്ലയിലെ അഞ്ചു
നിയമസഭാ മണ്ഡലങ്ങളില്‍ മുദരിസ്
സ്വദര്‍ മുഅല്ലുമുകളെ
സംഘടിപ്പിച്ച് ആവശ്യമായത്
ചെയ്യാന്‍ മഞ്ചേശ്വരം
മണ്ഡലത്തില്‍ അബ്ദുല്‍ മജീദ്
ദാരിമി പയ്യക്കിയെയും കാസര്‍ഗോഡ്
മണ്ഡലത്തില്‍ അബ്ദുല്‍ ഹമീദ്
മദനി താഴലങ്ങാടിയെയും ഉദുമ
മണ്ഡലത്തില്‍ അബ്ദുല്‍ ഖാദര്‍
നദ്‌വി മാണിമൂലയെയും കാഞ്ഞങ്ങാട്
മണ്ഡലത്തില്‍ സമീര്‍ ഹൈതമി
ചിത്താരിയെയും തൃക്കരിപ്പൂര്‍
മണ്ഡലത്തില്‍ അഹ്മദ് ബശീര്‍
ഫൈസിയെയും കണ്‍വീനര്‍മാരായി
തെരഞ്ഞെടുത്തു. യോഗത്തില്‍
സമസ്ത കേരള ജംഇയ്യത്തുല്‍
മുദരിസ്സീന്‍ ജില്ലാ പ്രസിഡണ്ട്
അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍
പയ്യക്കി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി
ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല
സ്വാഗതം പറഞ്ഞു. ത്വാഖാ
അഹ്മദ് മൗലവി, യു.എം
അബ്ദുല്‍ റഹ്മാന്‍ മൗലവി,
കെ. ടി
അബ്ദുല്ല ഫൈസി, എം.
എ ഖാസിം
മുസ്ലിയാര്‍ , കെ.
സി അബൂബക്കര്‍
ബാഖവി, സമീര്‍
ഹൈതമി, ബശീര്‍
ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod